ജാഗ്രത സമിതി

 ജാഗ്രത സമിതി | അശമന്നൂർ ഗ്രാമപഞ്ചായത്ത് 

🛡️ ജാഗ്രത സമിതി
ജാഗ്രത സമിതി എന്താണ്?

സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ-ശിശു സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.

പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായ വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുകയും വിവിധ സർക്കാർ സംവിധാനങ്ങളുമായും നിയമസഹായ ഏജൻസികളുമായും ഏകോപനം ഉറപ്പാക്കി സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സംരക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ചുമതല.

വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെടുന്ന പരാതികളും പ്രശ്നങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും നിയമസഹായ സംവിധാനങ്ങളുടെയും സഹായത്തോടെ പരിഹരിക്കുന്നതിനും ജാഗ്രത സമിതി പ്രവർത്തിക്കുന്നു.

ഉദ്ദേശ്യ ലക്ഷ്യങ്ങൾ
1സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, വിവേചനങ്ങൾ, ചൂഷണങ്ങൾ, നീതി നിഷേധം എന്നിവയ്ക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തി പരിഹാരം ഉറപ്പാക്കുക.
2സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലുകളിലൂടെയോ സഹായ സംവിധാനങ്ങളിലൂടെയോ പരിഹാരമുണ്ടാക്കുക.
3ജാഗ്രത സമിതിക്ക് നേരിട്ട് പരിഹരിക്കാൻ കഴിയാത്ത പരാതികളും പ്രശ്നങ്ങളും ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, സർക്കാർ വകുപ്പുകൾ, നിയമസഹായ ഏജൻസികൾ എന്നിവയിലേക്ക് കൈമാറുകയും തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുക.
4സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക.
5സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ അതിക്രമമോ വിവേചനമോ ഉണ്ടാകാത്ത സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
6ലക്ഷ്യപ്രാപ്തിക്കായി വിവിധയിനം കൂട്ടായ്മകൾ രൂപീകരിക്കുകയും ജനകീയ സംവിധാനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക.
7സ്ത്രീ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കി സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുക.
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി – ഘടന

ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയിൽ ആകെ 11 അംഗങ്ങളാണുള്ളത്.

പദവിവിശദാംശം
ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വൈസ് ചെയർപേഴ്സൺവൈസ് പ്രസിഡന്റ്
കൺവീനർഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ്
കോ-കൺവീനർപഞ്ചായത്ത് സെക്രട്ടറി
അംഗംക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
അംഗംഅഭിഭാഷക
അംഗംപോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ
അംഗംഎസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക
അംഗംപ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ
അംഗംസി.ഡി.എസ് ചെയർപേഴ്സൺ
അംഗംവാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ
ക്ഷണിതാക്കൾ
വിഭാഗംവിശദാംശം
പ്രതിനിധിജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി)
ഉദ്യോഗസ്ഥൻവിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ
മുടക്കുഴ ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി അംഗങ്ങൾ
ക്രമ നംപദവിപേര്ഫോൺ നമ്പർ
1ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷൈമി വര്‍ഗ്ഗീസ്9496045738
2വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ്അജിത് കുമാര്‍ എ റ്റി9447874497
3കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർസിഞ്ജു തോമസ്9605722359
4കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറിസുമേഷ്കുമാര്‍ പി കെ9496045739
5ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺഎം എന്‍ കമലന്‍9847655708
6അഭിഭാഷക--
7പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർഎസ്.എച്ച്.ഒ കോടനാട്9497947197
8എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തകബിന്ദു രാജു8075548206
9പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർഡോ. അരുണ്‍രാജ് ആര്‍9895657245
10സി.ഡി.എസ് ചെയർപേഴ്സൺറെജി ഷിജുകുമാര്‍9645731170
11വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾസീന മാത്യൂ9744601694
വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി

തദ്ദേശഭരണ സ്ഥാപനതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി രൂപീകരിക്കുന്ന ജാഗ്രത സമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി. സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന പ്രശ്നങ്ങളിൽ പ്രാദേശികതലത്തിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭയോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.

വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി ഘടന
പദവിവിശദാംശം
ചെയർപേഴ്സൺവാർഡ് മെമ്പർ / കൗൺസിലർ
വൈസ് ചെയർപേഴ്സൺഎ.ഡി.എസ് പ്രസിഡന്റ് / തെരഞ്ഞെടുക്കപ്പെടുന്ന വനിത
കൺവീനർഅങ്കണവാടി വർക്കർ / വർക്കറുടെ അഭാവത്തിൽ സഹായിയും, മറ്റ് വനിത കമ്മ്യൂണിറ്റി വർക്കർ (ആശ / എസ്.സി / എസ്.ടി പ്രമോട്ടർ / പ്രേരക്)
ജോയിന്റ് കൺവീനർസമിതി തീരുമാനിക്കുന്ന വ്യക്തി
അംഗംപൊതുസമ്മതനായ ഒരാൾ (ഡോക്ടർ / അഭിഭാഷകൻ / റിട്ട. ഉദ്യോഗസ്ഥൻ)
അംഗംസന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ)
അംഗങ്ങൾപ്രധാന രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീ)
അംഗംഎ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി (ഒരാൾ)
എക്സ് ഒഫീഷ്യോ അംഗങ്ങൾ (ക്ഷണിതാക്കൾ)
ക്രമ നംവിശദാംശം
1വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക
2വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി
3വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക / കൗൺസിലർ
4വാർഡ് വികസന സമിതി കൺവീനർ
5ബാലസഭ / സഭാ പ്രസിഡന്റ്
© മുടക്കുഴ ഗ്രാമപഞ്ചായത്ത്