പ്രധാന സ്ഥലങ്ങള്‍

 

പ്രധാന സ്ഥലങ്ങൾ

 
🛕 സെന്റ് ജോര്‍ജ്ജ് യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച്, ചുണ്ടക്കുഴി
എറണാകുളം ജില്ലയിലെ ചുണ്ടക്കുഴിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി പ്രദേശത്തെ വിശ്വാസികളുടെ പ്രധാന ആരാധനാകേന്ദ്രമാണ്. യാക്കോബായ സുറിയാനി ക്രൈസ്തവ സഭയുടെ വിശ്വാസപാരമ്പര്യവും ആരാധനാക്രമങ്ങളും പിന്തുടരുന്ന ഈ ദേവാലയം പ്രാർത്ഥനയുടെയും ആത്മീയ കൂട്ടായ്മയുടെയും കേന്ദ്രമായി നിലകൊള്ളുന്നു.വിശ്വാസികൾക്ക് ആത്മീയ ആശ്വാസവും ദൈവിക അനുഗ്രഹവും പകരുന്ന ഈ ദേവാലയം ഇടവകാംഗങ്ങളുടെ കൂട്ടായ്മയുടെയും പരസ്പരസ്നേഹത്തിന്റെയും പ്രതീകമാണ്. വിശുദ്ധ കുർബാന, പ്രാർത്ഥനകൾ, മതപരമായ തിരുനാളുകൾ, മറ്റ് ആത്മീയ ശുശ്രൂഷകൾ എന്നിവയിലൂടെ വിശ്വാസജീവിതം പരിപോഷിപ്പിക്കുന്നതിൽ പള്ളി പ്രധാന പങ്കുവഹിക്കുന്നു.മതപരമായ പ്രവർത്തനങ്ങൾക്കൊപ്പം വിവാഹം, മാമോദീസ, ഇടവകയോഗങ്ങൾ, വിവിധ സാമൂഹിക കൂട്ടായ്മകൾ തുടങ്ങിയവയ്ക്കും ദേവാലയത്തോടനുബന്ധിച്ചുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുന്നു. പ്രദേശത്തെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ജീവിതത്തിൽ സജീവ സാന്നിധ്യമായി ഈ ദേവാലയം നിലകൊള്ളുന്നു.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

സെന്റ് ജോര്‍ജ്ജ് യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച്, ചുണ്ടക്കുഴി
🛕 പ്രളയക്കാട് മഹാദേവക്ഷേത്രം
ഒരേ മതിൽക്കെട്ടിനകത്ത് ഒരേ ദേവന്റെ രണ്ടു ശ്രീകോവിലുകൾ കാണാൻ കഴിയുന്ന ഏക ക്ഷേത്രം പ്രളയക്കാട് ശിവക്ഷേത്രമാണെന്നു പറയാം. പ്രളയക്കട്ടെ ഏറ്റവും ഉയർന്ന സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന് പഴമയിൽ "കഴുവേറ്റുംപാറ" എന്നായിരുന്നു പേര്. രാജഭരണകാലത്ത് കുറ്റവാളികളെ തൂക്കിലേറ്റിയിരുന്ന ശ്മശാനഭൂമി ആയിരുന്നുവെന്ന് പഴമക്കാർ പറയുന്നുണ്ട്. ഹൈന്ദവ വിശ്വാസപ്രകാരം, കൈലാസത്തിൽ ശ്രീ പരമേശ്വരൻ ചുടലപ്പറമ്പിൽ സ്ഥിതിചെയ്യുന്നതുപോലെ, കൈലാസ സമമായ ഒരു തനതു ദൈവിക മണ്ഡലമായി ഈ ക്ഷേത്രഭൂമി കണക്കാക്കപ്പെടുന്നു ക്ഷേത്രത്തിൽ മീനമാസത്തിലെ കറുത്തവാവിനാണ് ആറാട്ട് നടത്തപ്പെടുന്നത്.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

പ്രളയക്കാട് മഹാദേവക്ഷേത്രം
🛕 പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രം
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള കുറുപ്പംപടി വേങ്ങൂർ വഴി പോമ്പോൾ എത്തുന്നത് പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ആണ്. പ്രധാന റോഡിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയുള്ള ഈ ക്ഷേത്രം, ശുദ്ധമായ, മനോഹരമായ, സമാധാനപരമായ വയലേലയിൽ സ്ഥിതിചെയ്യുന്നു, അന്തരീക്ഷ മലിനീകരണം ഇല്ലാത്ത ഒരു സ്ഥലമാണ്. ഇവിടെ അടുത്തടുത്തായി ഒരു വിഷ്ണു ക്ഷേത്രവും, ഒരു മഹാദേവ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. മഹാവിഷ്ണു ഇവിടെ മൂന്ന് രൂപങ്ങളിൽ ആരാധിക്കപ്പെടുന്നു: രാവിലെ മഹാവിഷ്ണു, ഉച്ചക്ക് നരസിംഹൻ, വൈകിട്ട് ശ്രീകൃഷ്ണൻ എന്നിങ്ങനെ. പണ്ടുകാലത്ത് വടവൂർ എന്ന നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പ്രളയക്കാട്, വടവൂർ രാജകുടുംബത്തിന്റെ പരദേവതയായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. മീനത്തിലെ കറുത്തവാവിന് ആറാട്ട് നടക്കുന്നു.. ഉത്സവത്തിനായി രണ്ട് ദേവന്മാരുടെ എഴുന്നള്ളിപ്പ് ഉണ്ട്. എല്ലാ തിരുവോണനാളിലും പ്രസാദം ഊട്ട് ചെയ്യപ്പെടുന്നു. ക്ഷേത്രത്തിന്റെ മതിൽക്കെട്ടിന് പുറത്തു ഭഗവതി ഉപദേവതയായി നിലകൊള്ളുന്നു.

📍 ഗൂഗിള്‍മാപ്പില്‍ കാണുക 

പ്രളയക്കാട് മഹാവിഷ്ണു ക്ഷേത്രം