ജാഗ്രത സമിതി
സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും അവരുടെ ശാരീരികവും മാനസികവും ജീവൻ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളും അവകാശ ലംഘനങ്ങളും സാമൂഹ്യവിലക്കുകളും തടയുന്നതിനുമായി പ്രാദേശികതലത്തിൽ നിരന്തരം ജാഗ്രതയോടെ പ്രവർത്തിക്കുന്ന സ്ത്രീ-ശിശു സംരക്ഷണ വേദിയാണ് ജാഗ്രത സമിതി.
പരിരക്ഷാ സംവിധാനം ഒരുക്കുന്നതിനായി പ്രദേശത്ത് തൽക്ഷണം ഇടപെടലുകൾ ആവശ്യമായ വിഷയങ്ങളിൽ അടിയന്തരമായി പ്രവർത്തിക്കുകയും വിവിധ സർക്കാർ സംവിധാനങ്ങളുമായും നിയമസഹായ ഏജൻസികളുമായും ഏകോപനം ഉറപ്പാക്കി സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സംരക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നതാണ് ജാഗ്രത സമിതിയുടെ പ്രധാന ചുമതല.
വിവിധ കമ്മിറ്റികളുടെ അഭാവം ചൂണ്ടിക്കാട്ടി ഉപേക്ഷിക്കപ്പെടുന്ന പരാതികളും പ്രശ്നങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയും നിയമസഹായ സംവിധാനങ്ങളുടെയും സഹായത്തോടെ പരിഹരിക്കുന്നതിനും ജാഗ്രത സമിതി പ്രവർത്തിക്കുന്നു.
| 1 | സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും അവർക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങൾ, വിവേചനങ്ങൾ, ചൂഷണങ്ങൾ, നീതി നിഷേധം എന്നിവയ്ക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തി പരിഹാരം ഉറപ്പാക്കുക. |
| 2 | സ്ത്രീകളും കുട്ടികളും കക്ഷികളായിട്ടുള്ള പരാതികൾ സ്വീകരിച്ച് അടിയന്തര ഇടപെടലുകളിലൂടെയോ സഹായ സംവിധാനങ്ങളിലൂടെയോ പരിഹാരമുണ്ടാക്കുക. |
| 3 | ജാഗ്രത സമിതിക്ക് നേരിട്ട് പരിഹരിക്കാൻ കഴിയാത്ത പരാതികളും പ്രശ്നങ്ങളും ജില്ലാ ജാഗ്രത സമിതി, വനിതാ കമ്മീഷൻ, സർക്കാർ വകുപ്പുകൾ, നിയമസഹായ ഏജൻസികൾ എന്നിവയിലേക്ക് കൈമാറുകയും തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുക. |
| 4 | സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഏജൻസികളെയും പദ്ധതികളെയും ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക. |
| 5 | സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ യാതൊരുവിധ അതിക്രമമോ വിവേചനമോ ഉണ്ടാകാത്ത സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക. |
| 6 | ലക്ഷ്യപ്രാപ്തിക്കായി വിവിധയിനം കൂട്ടായ്മകൾ രൂപീകരിക്കുകയും ജനകീയ സംവിധാനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക. |
| 7 | സ്ത്രീ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നിരീക്ഷണവും പിന്തുണയും ഉറപ്പാക്കി സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുക. |
ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയിൽ ആകെ 11 അംഗങ്ങളാണുള്ളത്.
| പദവി | വിശദാംശം |
|---|---|
| ചെയർപേഴ്സൺ | ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് |
| വൈസ് ചെയർപേഴ്സൺ | വൈസ് പ്രസിഡന്റ് |
| കൺവീനർ | ഐ.സി.ഡി.എസ് സൂപ്പർവൈസർ, വനിത ശിശു വികസന വകുപ്പ് |
| കോ-കൺവീനർ | പഞ്ചായത്ത് സെക്രട്ടറി |
| അംഗം | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ |
| അംഗം | അഭിഭാഷക |
| അംഗം | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ |
| അംഗം | എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക |
| അംഗം | പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ |
| അംഗം | സി.ഡി.എസ് ചെയർപേഴ്സൺ |
| അംഗം | വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ |
| വിഭാഗം | വിശദാംശം |
|---|---|
| പ്രതിനിധി | ജില്ലാ ബാല സംരക്ഷണ സമിതി (ഡി.സി.പി.സി) |
| ഉദ്യോഗസ്ഥൻ | വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ |
| ക്രമ നം | പദവി | പേര് | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർപേഴ്സൺ - ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് | ഷൈമി വര്‍ഗ്ഗീസ് | 9496045738 |
| 2 | വൈസ് ചെയർപേഴ്സൺ - വൈസ് പ്രസിഡന്റ് | അജിത് കുമാര്‍ എ റ്റി | 9447874497 |
| 3 | കൺവീനർ - ഐ.സി.ഡി.എസ് സൂപ്പർവൈസർ | സിഞ്ജു തോമസ് | 9605722359 |
| 4 | കോ-കൺവീനർ - പഞ്ചായത്ത് സെക്രട്ടറി | സുമേഷ്കുമാര് പി കെ | 9496045739 |
| 5 | ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | എം എന്‍ കമലന് | 9847655708 |
| 6 | അഭിഭാഷക | - | - |
| 7 | പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ / സബ് ഇൻസ്പെക്ടർ | എസ്.എച്ച്.ഒ കോടനാട് | 9497947197 |
| 8 | എസ്.സി / എസ്.ടി വിഭാഗത്തിലെ വനിത പഞ്ചായത്ത് മെമ്പർ / സാമൂഹിക പ്രവർത്തക | ബിന്ദു രാജു | 8075548206 |
| 9 | പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ | ഡോ. അരുണ്‍രാജ് ആര് | 9895657245 |
| 10 | സി.ഡി.എസ് ചെയർപേഴ്സൺ | റെജി ഷിജുകുമാര്‍ | 9645731170 |
| 11 | വാർഡുതല ജാഗ്രത സമിതി കൺവീനർമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾ | സീന മാത്യൂ | 9744601694 |
തദ്ദേശഭരണ സ്ഥാപനതലത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി രൂപീകരിക്കുന്ന ജാഗ്രത സമിതിയുടെ കീഴ്ഘടകമാണ് വാർഡ് / ഡിവിഷൻ തല ജാഗ്രത സമിതി. സ്ത്രീകൾക്കും കുട്ടികൾക്കും നേരിടുന്ന പ്രശ്നങ്ങളിൽ പ്രാദേശികതലത്തിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
വാർഡ്തല സമിതിയുടെ പൊതുയോഗം ഗ്രാമസഭയോടൊപ്പമോ പ്രത്യേകം ഗ്രാമസഭയായോ സൗകര്യാർത്ഥം സംഘടിപ്പിക്കാവുന്നതാണ്.
| പദവി | വിശദാംശം |
|---|---|
| ചെയർപേഴ്സൺ | വാർഡ് മെമ്പർ / കൗൺസിലർ |
| വൈസ് ചെയർപേഴ്സൺ | എ.ഡി.എസ് പ്രസിഡന്റ് / തെരഞ്ഞെടുക്കപ്പെടുന്ന വനിത |
| കൺവീനർ | അങ്കണവാടി വർക്കർ / വർക്കറുടെ അഭാവത്തിൽ സഹായിയും, മറ്റ് വനിത കമ്മ്യൂണിറ്റി വർക്കർ (ആശ / എസ്.സി / എസ്.ടി പ്രമോട്ടർ / പ്രേരക്) |
| ജോയിന്റ് കൺവീനർ | സമിതി തീരുമാനിക്കുന്ന വ്യക്തി |
| അംഗം | പൊതുസമ്മതനായ ഒരാൾ (ഡോക്ടർ / അഭിഭാഷകൻ / റിട്ട. ഉദ്യോഗസ്ഥൻ) |
| അംഗം | സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് ഒരാൾ (ഗ്രന്ഥശാല, ക്ലബ്ബുകൾ, സമാജങ്ങൾ) |
| അംഗങ്ങൾ | പ്രധാന രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് 2 പേർ (ഒരാൾ സ്ത്രീ) |
| അംഗം | എ.ഡി.എസ് / സി.ഡി.എസ് പ്രതിനിധി (ഒരാൾ) |
| ക്രമ നം | വിശദാംശം |
|---|---|
| 1 | വാർഡിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തക |
| 2 | വാർഡിൽ പ്രവർത്തിക്കുന്ന സാനിറ്റേഷൻ കമ്മിറ്റി പ്രതിനിധി |
| 3 | വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി അധ്യാപിക / കൗൺസിലർ |
| 4 | വാർഡ് വികസന സമിതി കൺവീനർ |
| 5 | ബാലസഭ / സഭാ പ്രസിഡന്റ് |