പഞ്ചായത്ത്

മുടക്കുഴ ഗ്രാമ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

ഷൈമി വര്‍ഗ്ഗീസ്

പ്രസിഡൻ്റ്

അജിത്കുമാര്‍ എ റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജീന പോള്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം എന്‍ കമലന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഉഷ ദാസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമേഷ്കുമാര്‍ പി കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മുടക്കുഴ ഗ്രാമപഞ്ചായത്ത്

സ്ഥലം :  കുന്നത്തുനാട് താലൂക്ക്, എറണാകുളം ജില്ല, കേരളം

വാര്‍ഡുകള്‍ : 14

നിയമസഭാ മണ്ഡലം : പെരുമ്പാവൂര്‍

ലോകസഭാ മണ്ഡലം : ചാലക്കുടി

വില്ലേജുകള്‍ : വേങ്ങൂര്‍ വെസ്റ്റ്, കൂവപ്പടി, കൊമ്പനാട്, കോടനാട്

ജനസംഖ്യ : 17355 (2011 സെന്‍സസ് പ്രകാരം)

ആകെ വിസ്തീര്‍ണ്ണം : 21.97 ച.കി.മീ

രൂപീകൃതമായത് : 1962 ജനുവരി 1

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ കൂവപ്പടി ബ്ളോക്കില്‍ വേങ്ങൂര്‍ വെസ്റ്റ് റവന്യൂ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുടക്കുഴ ഗ്രാമപഞ്ചായത്ത്. 21.97 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കൂവപ്പടി, രായമംഗലം പഞ്ചായത്തുകള്‍, തെക്ക് രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്.പെരിയാറിന്റെ തീരത്തു നിന്നും ഏകദേശം 2 കിലോമീറ്റര്‍ തെക്കുമാറി വ്യാപിച്ചുകിടക്കുന്ന ഇളമ്പകപ്പിള്ളി, ചുണ്ടക്കുഴി, മീമ്പാറ, മുടക്കുഴ എന്നീ ചെറുഗ്രാമങ്ങളും പ്രസിദ്ധ ജൈനക്ഷേത്രമായ കല്ലില്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ വടക്ക് വ്യാപിച്ചു കിടക്കുന്ന തുരുത്തി, പ്രളയിക്കാട് എന്നീ ചെറുഗ്രാമങ്ങളും കൂട്ടിച്ചേര്‍ത്ത് 1962 ജനുവരി 1-ാം തീയതി മുടക്കുഴ പഞ്ചായത്ത് രൂപീകൃതമായി. ഇതിനുമുമ്പ് ഈ...

കൂടുതൽ വായിക്കുക