ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കില്‍ കൂവപ്പടി ബ്ളോക്കില്‍ വേങ്ങൂര്‍ വെസ്റ്റ് റവന്യൂ വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് മുടക്കുഴ ഗ്രാമപഞ്ചായത്ത്. 21.97 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വേങ്ങൂര്‍, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകള്‍, പടിഞ്ഞാറ് കൂവപ്പടി, രായമംഗലം പഞ്ചായത്തുകള്‍, തെക്ക് രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകള്‍, കിഴക്ക് അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്.പെരിയാറിന്റെ തീരത്തു നിന്നും ഏകദേശം 2 കിലോമീറ്റര്‍ തെക്കുമാറി വ്യാപിച്ചുകിടക്കുന്ന ഇളമ്പകപ്പിള്ളി, ചുണ്ടക്കുഴി, മീമ്പാറ, മുടക്കുഴ എന്നീ ചെറുഗ്രാമങ്ങളും പ്രസിദ്ധ ജൈനക്ഷേത്രമായ കല്ലില്‍ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ വടക്ക് വ്യാപിച്ചു കിടക്കുന്ന തുരുത്തി, പ്രളയിക്കാട് എന്നീ ചെറുഗ്രാമങ്ങളും കൂട്ടിച്ചേര്‍ത്ത് 1962 ജനുവരി 1-ാം തീയതി മുടക്കുഴ പഞ്ചായത്ത് രൂപീകൃതമായി. ഇതിനുമുമ്പ് ഈ...
കൂടുതൽ വായിക്കുക