കേരളോത്സവം 2026
മുടക്കുഴ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
ഗ്രാമോത്സവം 2026
2026 ഒക്ടോബർ 30 മുതൽ നവംബർ 16 വരെ
കലാ-കായിക പ്രതിഭകൾക്ക് ഒരുമിക്കാം; നാടിന്റെ ഉത്സവത്തിൽ പങ്കുചേരാം.
ഉദ്ഘാടനച്ചടങ്ങ്
കേരളോത്സവം 2026 – ഔദ്യോഗിക ഉദ്ഘാടനം
📅 തീയതി: 2026 ഒക്ടോബർ 30, വെള്ളിയാഴ്ച
🕓 സമയം: വൈകിട്ട് 4.00 മണി
📍 വേദി: പാറ രാജീവ് ഗാന്ധി ഓഡിറ്റോറിയം
ഉദ്ഘാടനം: ശ്രീ. കെ. ജി. രാധാകൃഷ്ണൻ
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അധ്യക്ഷത: ശ്രീമതി ഷൈമി വർഗീസ്
മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കേരളോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് എല്ലാ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മത്സരാർത്ഥികളെയും പൊതുജനങ്ങളെയും സാദരം ക്ഷണിക്കുന്നു.
മത്സരങ്ങളും വേദികളും
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ മത്സരങ്ങളുടെ തീയതിയും നിശ്ചയിച്ചിട്ടുള്ള വേദിയും ഉൾപ്പെടുത്തിയിരിക്കുന്നു.
| ക്രമ നമ്പർ | മത്സരം | തീയതി | വേദി |
|---|---|---|---|
| 1 | കൈകൊട്ടിക്കളി | 30.10.2026 | പാറ രാജീവ് ഗാന്ധി ഓഡിറ്റോറിയം |
| 2 | ക്രിക്കറ്റ് | 01.11.2026 | GHSS സ്കൂൾ, അകനാട് |
| 3 | ക്യാരംസ് | 03.11.2026 | ആരാധന ആർട്സ് & സ്പോർട്സ് ക്ലബ്ബ് |
| 4 | ചെസ്സ് | 05.11.2026 | മുടക്കുഴ പഞ്ചായത്ത് ഓഫീസ് |
| 5 | പഞ്ചഗുസ്തി | 06.11.2026 | X Pose Fitness World, മുടക്കുഴ |
| 6 | കായിക മത്സരങ്ങൾ | 07.11.2026 | GHSS സ്കൂൾ, അകനാട് |
| 7 | ഫുട്ബോൾ | 08.11.2026 | GHSS സ്കൂൾ, അകനാട് |
| 8 | ഷട്ടിൽ ബാഡ്മിന്റൺ | 09.11.2026 | പ്രിയദർശിനി ഹാൾ, പാണ്ടിക്കാട് |
| 9 | വെള്ളംകുടി മത്സരം, തീറ്റമത്സരം | 10.11.2026 | മുടക്കുഴ പഞ്ചായത്ത് ഓഫീസ് |
| 10 | വോളിബോൾ | 10.11.2026 | കണ്ണഞ്ചേരിമുകള് |
| 11 | വടംവലി (പുരുഷ, വനിതാ ടീമുകൾ) | 11.11.2026 | തുരുത്തി ഐസക് മൈതാനം |
| 12 | കലാമത്സരങ്ങൾ, തിരുവാതിര | 11, 12, 13.11.2026 | മുടക്കുഴ പഞ്ചായത്ത് ഓഫീസ്, പാറ ഓഡിറ്റോറിയം |
| 13 | ഫുട്ബോൾ ഷൂട്ടൗട്ട് | 13.11.2026 | തൃക്കേപ്പാറ |
സമാപനച്ചടങ്ങ്
കേരളോത്സവം 2026 – സമാപന സമ്മേളനം
📅 തീയതി: 2026 നവംബർ 16 തിങ്കളാഴ്ച
🕓 സമയം: വൈകിട്ട് 4.00 മണി
📍 വേദി: പാറ രാജീവ് ഗാന്ധി ഓഡിറ്റോറിയം
കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സമാപന സമ്മേളനവും വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിക്കുന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവരുടെയും സഹകരണത്തിനും സംഘാടകർക്കും സന്നദ്ധപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
മുടക്കുഴ ഗ്രാമപഞ്ചായത്ത്
എല്ലാവരുടെയും സജീവ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നു.