വാര്‍ത്തകളും വിവരങ്ങളും
വാർത്തകളും അറിയിപ്പുകളും
മുടക്കുഴ ഗ്രാമപഞ്ചായത്ത് | News and Informations
ഡ്രൈവര്‍ ഒഴിവ്
ഡ്രൈവര്‍ കം ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
29/10/2026
മുടക്കുഴ ഗ്രാമ പഞ്ചായത്ത് ആഫീസിലെ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന് പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 06/11/2026 വെള്ളിയാഴ്ച വൈകിട്ട് 5 മണി വരെ. നിയമന രീതി - ദിവസ വേതനം (പരാമവധി 179 ദിവസം) പ്രായപരിധി - 21-40 (നിയമാനുസൃത ഇളവുകള്‍ ബാധകം)

പൊതുജന അറിയിപ്പ്
2026 കേരളോത്സവം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 16 വരെ
23/10/2026
മുടക്കുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 16 വരെ വിപുലമായ ജനപങ്കാളിത്തത്തോടെ ഗ്രാമോത്സവമായി കൊണ്ടാടുകയാണ്. മുടക്കുഴയിലെ യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി കേരള യുവജനക്ഷേമബോര്‍ഡിന്റെയും യൂത്ത് ക്ലബ്ബുകളുടെയും കുടുംബശ്രീ പ്രസ്ഥാനത്തിന്റെയും മറ്റ് സംഘടനകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഗ്രാമോത്സവത്തിലേക്ക് നല്ലവരായ എല്ലാ നാട്ടുകാരേയം സാദരം ക്ഷണിക്കുന്നു. ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകിട്ട് 04.00 മണിയോടെ മുടക്കുഴ കവലയില്‍ നിന്നും ആരംഭിക്കുന്ന വിപുലമായ ഘോഷയാത്ര പാറ രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ എത്തിച്ചേരുന്നതോടെ ഗ്രാമോത്സവത്തിന് തിരിതെളിയുകയാണ്.

```